കുവൈത്തില്‍ ഭൂചലനം

single-img
26 November 2018

കുവൈത്തില്‍ നേരിയ തോതില്‍ ഭൂചലനം. ഇന്നലെ രാത്രി 7.40ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നു തവണ ഭൂചലനം അനുഭവപ്പെട്ടു. ചില പ്രദേശങ്ങളില്‍ കെട്ടിടങ്ങളില്‍നിന്ന് ആളുകള്‍ പുറത്തേക്ക് ഓടി. ഇറാന്‍ ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്നാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് സിസ്‌മോളൊജിക്കല്‍ സെന്റര്‍ അറിയിച്ചു.