‘ഗൂഗിള്‍ നോക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കായംകുളം കൊച്ചുണ്ണി’; നിവിനെ ട്രോളി അജു വര്‍ഗ്ഗീസ്

single-img
26 November 2018

അടുത്തസുഹൃത്തുക്കളാണ് നിവിന്‍ പോളിയും അജുവര്‍ഗ്ഗീസും. ഇരുവരും ഇടയ്ക്കിടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ട്രോളുന്നവരുമാണ്. ഇപ്പോഴിതാ കൊച്ചുണ്ണിയിലെ ഒരു ലൊക്കേഷന്‍ സ്റ്റില്ലാണ് നിവിനെ ട്രോളാനായി അജു എടുത്തിരിക്കുന്നത്.

കൊച്ചുണ്ണിയെ കട്ടിലില്‍ കയര്‍ കൊണ്ട് കെട്ടിയിട്ട് കൊണ്ടു പോകുന്ന രംഗമാണ് ഷൂട്ടു ചെയ്യുന്നത്. ഈ സമയത്ത് നിവിന്‍ പോളി തന്റെ കയ്യിലുള്ള സ്മാര്‍ട് ഫോണില്‍ എന്തോ നോക്കിക്കിടക്കുകയാണ്. ഇത് ആരോ ഫോട്ടോയെടുക്കുകയും ചെയ്തു.

സംഗതി കയ്യില്‍ കിട്ടിയതോടെ അജു നന്നായി മുതലാക്കി. ‘ഗൂഗിള്‍ നോക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കായംകുളം കൊച്ചുണ്ണി’ എന്ന അടിക്കുറിപ്പോടെ അജു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തു. ഇതോടെ സംഗതി വൈറലായി. നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്യുകയും കമന്റിടുകയും ചെയ്യുന്നത്.