വിമാനം തകര്‍ക്കുമെന്ന് ഭീഷണി; യാത്രക്കാരനെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു

single-img
26 November 2018

വിമാനം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ യാത്രക്കാരനെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. കൊല്‍ക്കത്ത മുംബൈ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ എത്തിയ ജെ. പൊദ്ദാര്‍ എന്ന യാത്രക്കാരനെയാണു വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് പിടികൂടിയതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ ഇരുപത്തിരണ്ടുകാരനായ പൊദ്ദാര്‍, വിമാനത്തില്‍ ഭീകരര്‍ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചും മറ്റും ഫോണില്‍ സംസാരിക്കുന്നതിനിടെ പറഞ്ഞിരുന്നു. നിരവധി തവണ ഇയാള്‍ ഭീകരരെക്കുറിച്ചു പരാമര്‍ശിച്ചു. തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന ബ്രിട്ടിഷ് പൗരന്‍ ഇതു കേട്ട് വിവരം പൈലറ്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് യാത്രക്കാരനെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തത്. വിമാനം സുരക്ഷിതമേഖലയിലേക്കു മാറ്റി.