പ്രൊഫസര്‍ ഡിങ്കന്റെ സെറ്റില്‍ ദിലീപ് കാവ്യ വിവാഹ വാര്‍ഷികാഘോഷം: വീഡിയോ

single-img
26 November 2018

പ്രൊഫസര്‍ ഡിങ്കന്റെ തായ്‌ലന്‍ഡ് സെറ്റില്‍വെച്ചായിരുന്നു അണിയറപ്രവര്‍ത്തകര്‍ ദിലീപ് കാവ്യ വിവാഹവാര്‍ഷികം ആഘോഷമാക്കി മാറ്റിയത്. മൂന്നുകേക്കുകളാണ് വിവാഹവാര്‍ഷികത്തിനായി ദിലീപിന്റെ മുന്നില്‍ ഉണ്ടായിരുന്നത്. സെറ്റിലുള്ള എല്ലാവര്‍ക്കും ദിലീപ് തന്നെയാണ് കേക്ക് മുറിച്ച് നല്‍കിയത്.

റാഫി, സംവിധായകന്‍ രാമചന്ദ്രബാബു, വ്യാസന്‍ കെ.പി തുടങ്ങിയവര്‍ ദിലീപിനൊപ്പം ആഘോഷത്തില്‍ പങ്കെടുത്തു. രണ്ട് വര്‍ഷം മുന്‍പുള്ള നവംബര്‍ 25നായിരുന്നു ദിലീപ് കാവ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന താരദമ്പതികള്‍ക്ക് ആശംസ നേര്‍ന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.