കൊല്ലത്ത് ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവ് കയര്‍ പൊട്ടി കിണറ്റില്‍ വീണു മരിച്ചു

single-img
26 November 2018

വീട്ടുമുറ്റത്തെ കിണറിന്റെ പാലത്തില്‍ തൂങ്ങി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവ് കയര്‍പൊട്ടി കിണറ്റില്‍ വീണു മരിച്ചു. പുത്തൂര്‍ ആനക്കോട്ടൂര്‍ അഭിലാഷ് ഭവനില്‍ ചന്ദ്രശേഖരന്‍ പിള്ളയുടെയും ശൈലജ കുമാരിയുടെയും മകന്‍ അഭിലാഷ് (35) ആണു മരിച്ചത്.

ഇന്നലെ രാവിലെയാണു സംഭവം. കിണറിന്റെ പാലത്തില്‍ പൊട്ടിയ കയറും സമീപത്ത് അഭിലാഷിന്റെ ചെരിപ്പുകളും കണ്ടു നടത്തിയ തിരച്ചിലിലാണു മൃതശരീരം കണ്ടെത്തിയത്. കയറിന്റെ ബാക്കിഭാഗം കഴുത്തില്‍ കെട്ടിയ നിലയിലായിരുന്നു. ടിവി മെക്കാനിക്കായിരുന്നു.