ഓര്‍ക്കുക.. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട: ഓടുന്ന വാഹനങ്ങള്‍ക്കു മുന്നില്‍ എടുത്തുചാടി നൃത്തം ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്

single-img
25 November 2018

ബസുകള്‍ ഉള്‍പ്പെടെയുള്ള ഓടുന്ന വാഹനങ്ങളുടെ മുന്നിലേക്ക് ‘നില്ല് നില്ല് എന്റെ നീല കുയിലെ’ എന്ന ഗാനം പശ്ചാത്തലമാക്കി കയ്യില്‍ കാട്ടുചെടിയോ തലയില്‍ ഹെല്‍മെറ്റോ വച്ച് എടുത്തുചാടി നൃത്തം ചെയ്യുന്ന രീതി ഒഴിവാക്കണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്.

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ അപായകരമായ എന്തും അനുകരിക്കാന്‍ പുതുതലമുറ ആവേശം കാണിക്കുകയാണെന്ന് കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. വന്‍ദുരന്തങ്ങള്‍ വരുത്തി വയ്ക്കാവുന്ന ഇത്തരം തമാശകള്‍ ഒരിക്കലും ന്യായീകരിക്കാവുന്നതല്ലെന്നു വ്യക്തമാക്കി അപകടത്തിന്റെ വ്യാപ്തി സൂചിപ്പിക്കുന്ന വിഡിയോയും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

കേരള പൊലീസിന്റെ ഫെയ്‌സ്ബുക് പേജിലെ കുറിപ്പും വീഡിയോയും

അപകടങ്ങള്‍ ക്ഷണിച്ചു വരുത്തരുത്; അപായകരമായ അനുകരണങ്ങള്‍ വേണ്ട

ഫേസ്ബുക്കും വാട്‌സാപ്പും പോലെ തന്നെ അതിവേഗം കുട്ടികളുടെയും യുവാക്കളുടെയും ഇടയില്‍ പ്രചാരം നേടുകയാണ് മ്യൂസിക്കലി, ടിക്ടോക്ക് വീഡിയോ ബ്രോഡ്കാസ്റ്റിംഗ് ആപ്പുകള്‍. വീഡിയോ പോസ്റ്റുകള്‍ അതിവേഗം വൈറല്‍ ആകുന്നതുകൊണ്ടു തന്നെ കൂടുതല്‍ ആകര്‍ഷണവും വ്യത്യസ്തതയും സൃഷ്ടിക്കുവാനുള്ള പരീക്ഷണങ്ങള്‍ക്കും ശ്രമങ്ങള്‍ നടത്തുന്നു.

ഓടിവരുന്ന വാഹനത്തിന് മുന്നിലേക്ക് ‘നില്ല് നില്ല് എന്റെ നീല കുയിലെ’ എന്ന ഗാനം ‘ടിക്ടോക്കി’ല്‍ (Ticktok) ബാക്ഗ്രൗണ്ടാക്കി കയ്യില്‍ കാട്ടുചെടിയോ തലയില്‍ ഹെല്‍മെറ്റോ വച്ച് എടുത്തുചാടി നൃത്തം ചെയ്യുകയെന്നത് ട്രെന്‍ഡ് ആക്കി ധാരാളം അനുകരണങ്ങള്‍ നടന്നു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ആദ്യം ടൂ വീലറുകളുടെ മുന്നിലായിരുന്നുവെങ്കില്‍ പിന്നീടത് പ്രൈവറ്റു വാഹനങ്ങള്‍ക്കും ഫോര്‍ വീലറുകള്‍ക്കും മുന്നിലായി. അതിലും അപകടം പിടിച്ച അവസ്ഥയാണിപ്പോള്‍. പാഞ്ഞു വരുന്ന ബസിന് മുന്നിലേക്കുവരെ എടുത്തു ചാടുന്ന സ്ഥിതിയായി. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ അപായകരമായ എന്തും അനുകരിക്കാന്‍ പുതുതലമുറ ആവേശം കാണിക്കുകയാണ്.

ഇങ്ങനെ വാഹനത്തിനു മുന്നില്‍ എടുത്തു ചാടുമ്പോള്‍ വാഹനത്തിനു ബ്രേക്ക് ചെയ്യാന്‍ കഴിയാതെ വരുകയോ, പെട്ടെന്ന് വെട്ടിത്തിരിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചോ, ആ ഡ്രൈവറുടെ മാനസികാവസ്ഥയെക്കുറിച്ചോ ഇത്തരക്കാര്‍ ചിന്തിക്കുന്നില്ല. വന്‍ദുരന്തങ്ങള്‍ വരുത്തി വയ്ക്കാവുന്ന ഇതു പോലുള്ള തമാശകള്‍ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല.

ഓര്‍ക്കുക.. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട ..

അപകടങ്ങൾ ക്ഷണിച്ചു വരുത്തരുത്; അപായകരമായ അനുകരണങ്ങൾ വേണ്ട ..

അപകടങ്ങൾ ക്ഷണിച്ചു വരുത്തരുത്; അപായകരമായ അനുകരണങ്ങൾ വേണ്ട ..ഫേസ്ബുക്കും വാട്സാപ്പും പോലെ തന്നെ അതിവേഗം കുട്ടികളുടെയും യുവാക്കളുടെയും ഇടയിൽ പ്രചാരം നേടുകയാണ് മ്യൂസിക്കലി, ടിക് ടോക്ക് വീഡിയോ ബ്രോഡ്കാസ്റ്റിംഗ് ആപ്പുകൾ. വീഡിയോ പോസ്റ്റുകൾ അതിവേഗം വൈറൽ ആകുന്നതുകൊണ്ടു തന്നെ കൂടുതൽ ആകർഷണവും വ്യത്യസ്തയും സൃഷ്ടിക്കുവാനുള്ള പരീക്ഷണങ്ങൾക്കും ശ്രമങ്ങൾ നടത്തുന്നു. ഓടി വരുന്ന വാഹനത്തിന് മുന്നിലേക്ക് നില്ല് നില്ല് എൻ്റെ നീല കുയിലെ എന്ന ഗാനം Ticktok ൽ ബാക്ഗ്രൗണ്ടാക്കി കെെയ്യിൽ കാട്ടു ചെടിയോ തലയിൽ ഹെൽമെറ്റോ വെച്ച് എടുത്തു ചാടി നൃത്തം ചെയ്യുകയെന്നത് ട്രെൻഡ് ആക്കി ധാരാളം അനുകരണങ്ങൾ നടന്നു വരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ആദ്യം ടൂ വീലറുകളുടെ മുന്നിലായിരുന്നുവെങ്കിൽ പിന്നീടത് പ്രെെവറ്റു വാഹനങ്ങൾക്കും ഫോർ വീലറുകൾക്കുo മുന്നിലായി. അതിലും അപകടം പിടിച്ച അവസ്ഥയാണിപ്പോൾ. പാഞ്ഞു വരുന്ന ബസിന് മുന്നിലേക്കുവരെ എടുത്ത് ചാടുന്ന സ്ഥിതിയായി. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റാൻ അപായകരമായ എന്തും അനുകരിക്കാൻ പുതുതലമുറ ആവേശം കാണിക്കുകയാണ്. ഇങ്ങനെ വാഹനത്തിനു മുന്നിൽ എടുത്തു ചാടുമ്പോൾ വാഹനത്തിനു ബ്രേക്ക് ചെയ്യാൻ കഴിയാതെ വരുകയോ, പെട്ടെന്ന് വെട്ടിത്തിരിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചോ, ആ ഡ്രൈവറുടെ മാനസികാ വസ്ഥയെക്കുറിച്ചോ ഇത്തരക്കാർ ചിന്തിക്കുന്നില്ല. വൻദുരന്തങ്ങൾ വരുത്തി വെക്കാവുന്ന ഇതു പോലുള്ള തമാശകൾ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. ഓർക്കുക.. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട …#keralapolice

Posted by Kerala Police on Friday, November 23, 2018