സിവയ്ക്ക് മുന്നില്‍ അനുസരണയുള്ള കുട്ടിയായി ധോണി; വീഡിയോ

single-img
25 November 2018

ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ ഇല്ലെങ്കിലും കളിക്കളത്തിന് പുറത്തുള്ള ധോണിയുടെ ജീവിതം ആരാധകര്‍ ആഘോഷമാക്കുകയാണ്. ധോണിയോളം തന്നെ സോഷ്യല്‍ മീഡിയയിലെ താരമാണ് ധോണിയുടെ മകള്‍ സിവയും. അച്ഛനും മകളും ഒരുമിച്ചുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ക്യാരറ്റ് വായില്‍ വച്ച് തരുന്ന മൂന്ന് വയസ്സുകാരി സിവയുടെ ഏറ്റവും പുതിയ വീഡിയോയാണ് ധോണി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ധോണിയ്ക്ക് മകള്‍ സിവ ക്യാരറ്റ് വായില്‍ വച്ച് കൊടുക്കുന്നതും അനുസരണയുള്ള അച്ഛനായി ധോണി അത് കഴിക്കുന്നതുമാണ് വീഡിയോ. സിവയുടെ ‘ബഗ്‌സ് ബണ്ണി’ എന്ന അടിക്കുറിപ്പോടെയാണ് ധോണി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രമാണ് ‘ബഗ്‌സ് ബണ്ണി’ എന്ന മുയല്‍. എപ്പോഴും ക്യാരറ്റ് തിന്നു നടക്കുന്ന മുയലാണ് ബണ്ണി. ഇതുപോലെ സിവയുടെ ബഗ്‌സ് ബണ്ണിയാണ് താനെന്ന് ധോണി പറയുന്നു. ധോണിയെ ക്യാരറ്റ് കഴിപ്പിക്കുന്ന സിവയുടെ ക്യൂട്ട് വീഡിയോ എന്നത്തേയും പോലെ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

View this post on Instagram

Ziva’s bugs bunny @zivasinghdhoni006

A post shared by M S Dhoni (@mahi7781) on