ഷോപിയാനില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന്‍ കൊല്ലപ്പെട്ടു; ആറു ഭീകരരെ വധിച്ചു

single-img
25 November 2018

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടലില്‍ സൈന്യം രണ്ടു ഭീകരരെ കൂടി വധിച്ചു. ഇതോടെ ആറു തീവ്രവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ ഷോപ്പിയാനിലെ കപ്രാന്‍ ബതഗുണ്ടില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഒരു തീവ്രവാദിയെ സൈന്യം പിടികൂടിയതായും വിവരമുണ്ട്. സ്ഥലത്തുനിന്നും സൈന്യം ആയുധങ്ങളും പിടിച്ചെടുത്തു. പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിഛേദിച്ചിട്ടുണ്ട്. ഷോപ്പിയാനിലെ നദിഗാമില്‍ നവംബര്‍ ഇരുപതിനുണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. ഒരു ജവാന്‍ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.