ബ്യൂട്ടിപാര്‍ലറില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

single-img
25 November 2018

കൊല്‍ക്കത്തയിലെ ബ്യൂട്ടിപാര്‍ലറില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി. കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലെ തില്‍ജലയിലാണ് സംഭവം. മൂന്നു പേര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. പീഡനരംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീടും യുവതിയെ ഇവര്‍ പീഡിപ്പിച്ചു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

പ്രതികളില്‍ ഒരാളെ യുവതി ബ്യൂട്ടിപാര്‍ലറിലേക്ക് വിളിച്ചിരുന്നു. ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തപ്പോള്‍ ബ്യൂട്ടിപാര്‍ലറില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. തുടര്‍ന്ന് ഇവരും യുവതിയെ ബലാത്സംഗം ചെയ്തു. വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സംഘം പലപ്പോഴും യുവതിയെ തുടരെ ബലാത്സംഗം ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.