പത്തനംതിട്ടയില്‍ സഹോദരനെ സഹോദരി തല്ലിക്കൊന്നു

single-img
25 November 2018

പത്തനംതിട്ട കോഴഞ്ചേരിയില്‍ സഹോദരനെ സഹോദരി തല്ലിക്കൊന്നു. വെള്ളിയാഴ്ച രാത്രി 8.30നാണ് സംഭവം. കുമ്പനാട് തട്ടേക്കാട് ചെള്ളേത്ത് തുണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന മുത്തുമണി(52) ആണ് മരിച്ചത്. സഹോദരി ലില്ലിക്കുട്ടിയെ(56) പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രി മദ്യപിച്ച് എത്തിയ മുത്തുമണി 80 വയസുള്ള അമ്മയെ മര്‍ദിക്കുന്നതുകണ്ട് സമീപത്ത് താമസിക്കുന്ന ലില്ലിക്കുട്ടി ഓടിയെത്തി കൈയിലുണ്ടായിരുന്ന സ്പാനര്‍ കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

അടി കൊണ്ട് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ മുത്തുമണിയെ പിന്നാലെയെത്തി ലില്ലിക്കുട്ടി വീണ്ടും അടിച്ചതായും പറയുന്നു. ഇദ്ദേഹം സ്ഥിരമായി മദ്യപിച്ച് വന്ന് അമ്മയെ മര്‍ദിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു. ഇവര്‍ തിരുവനന്തപുരം കാട്ടാക്കട സ്വദേശികളാണ്. സംഭവത്തില്‍ കോയിപ്രം പോലീസ് കേസെടുത്തു.