എനിക്ക് മുന്നില്‍ നാസയൊക്കെ എന്ത്: ‘വിമാനം പറത്തുന്ന’ ചാക്കോച്ചന്റെ വീഡിയോ വൈറല്‍

single-img
25 November 2018

കടലാസ് വിമാനം പറത്തിവിടുന്ന ചാക്കോച്ചന്റെ വീഡിയോ ആണിപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. കുട്ടിക്കാലത്തു കടലാസ് വിമാനം പറപ്പിച്ചുകളിക്കുന്ന ഓര്‍മകളിലേയ്ക്കാണ് കുഞ്ചാക്കോ ബോബന്‍ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കടലാസുവിമാനം പറത്തിവിടുന്ന വീഡിയോ താരം പങ്കുവെച്ചത്.

ലോക്കല്‍ സ്‌പേസ് എന്‍ജിനീയറായി മാറിയ തനിക്ക് മുന്നില്‍ നാസയൊക്കെ എന്ത്’ എന്ന അടിക്കുറിപ്പോടെയായിരുന്നു ചാക്കോച്ചന്‍ വീഡിയോ പങ്കുവെച്ചത്. എന്നാല്‍ തന്റെ വിമാനം പോകുന്ന പോക്കുകണ്ട് ചാക്കോച്ചന്‍ വരെ ഞെട്ടിയെന്നതാണ് മറ്റൊരു സത്യം.