ദിലീപിനും കാവ്യയ്ക്കുമൊപ്പം അനുജത്തിയുടെ നൂലുകെട്ടിന് സാരിയില്‍ മിന്നി തിളങ്ങി മീനാക്ഷി

single-img
25 November 2018

ഡബ്‌സ്മാഷും ഡാന്‍സുമൊക്കെയായി ദിലീപിന്റെ മകള്‍ മീനാക്ഷി ഇടക്കിടെ വാര്‍ത്തകളിലിടം നേടാറുണ്ട്. ഇപ്പോഴിതാ കുഞ്ഞനിയത്തിയുടെ നൂലുകെട്ട് ചടങ്ങില്‍ കസവുസാരിയുടുത്ത് തിളങ്ങിയ മീനാക്ഷിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. കാവ്യയുടെ മേക്കപ്പ്മാന്‍ ഉണ്ണിയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. കാവ്യയെപ്പോലെ കസവുസാരി തന്നെയാണ് മീനാക്ഷിയും അണിഞ്ഞിരിക്കുന്നത്

വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് ‘മഹാലക്ഷ്മി’ എന്നാണ് ദിലീപും കാവ്യയും പേര് നല്‍കിയത്. കഴിഞ്ഞ ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബര്‍ 25നായിരുന്നു വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.