തമിഴ് സംസാരിക്കുന്ന ധോണിയും സിവയും; വൈറലായി വീഡിയോ

single-img
25 November 2018

സോഷ്യല്‍മീഡയയില്‍ വീഡിയോകളിലൂടെ പ്രത്യക്ഷപ്പെടുന്ന ധോണിയുടെ മകള്‍ സിവയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. കഴിഞ്ഞദിവസം ധോണിയെ ക്യാരറ്റ് കഴിപ്പിക്കുന്ന വീഡിയോയിലൂടെ ആരാധകര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ട സിവ ‘വേറെ ലെവല്‍’ വീഡിയോയുമായാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ബെഡില്‍ ധോണിയോട് ഭോജ്പുരി ഭാഷയിലും തമിഴിലും സംസാരിക്കുന്ന സിവ തനിക്ക് മറ്റുഭാഷകളിലുള്ള അറിവാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ‘രണ്ട് ഭാഷകളിലെ ഗ്രീറ്റിങ്ങ്‌സ്’ എന്ന പേരില്‍ ധോണി തന്നെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വെച്ചിരിക്കുന്നത്.

നേരത്തെ മലയാള ഗാനവുമായും സോഷ്യല്‍മീഡിയയില്‍ വൈറലായ കുട്ടി താരമാണ് സിവ. അന്ന് ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ’ എന്ന ഗാനമായിരുന്നു സിവ ആലപിച്ചത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് നായകനായ ധോണിയ്ക്ക് തമിഴിനോടും തമിഴ് നാടിനോടുമുള്ള പ്രിയം പ്രശസ്തമാണ്. ഇതിനു പിന്നാലെയാണ് സിവയും തമിഴിലും ഭോജ്പുരിയിലും ഒരു കൈ നോക്കിയിരിക്കുന്നത്.

View this post on Instagram

Greetings in two language

A post shared by M S Dhoni (@mahi7781) on