ഓസ്‌ട്രേലിയന്‍ വനിതകള്‍ക്ക് നാലാം ട്വന്റി 20 കിരീടം; ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി

single-img
25 November 2018

ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തോല്‍പിച്ച ഓസ്‌ട്രേലിയക്ക് നാലാം വനിതാ ലോകകപ്പ് ക്രിക്കറ്റ് കിരീടം. ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഒസ്‌ട്രേലിയ കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 105 റണ്‍സ് നേടിയപ്പോള്‍ ഓസീസ് 29 പന്ത് ശേഷിക്കെ ലക്ഷ്യത്തിലെത്തി.

നാലാം തവണയാണ് ഓസീസ് വനിതകള്‍ ട്വന്റി20 ലോകകപ്പില്‍ ചാമ്പ്യന്‍മാരാവുന്നത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആഷ്‌ലി ഗാര്‍ഡ്‌നറും രണ്ട് വിക്കറ്റ് വീതം നേടിയ ജോര്‍ജിയയും മേഘന്‍ ഷൂട്ടുമാണ് ഇംഗ്ലണ്ടിനെ 105 റണ്‍സില്‍ ഒതുക്കിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസീസിനെ തോല്‍പ്പിച്ച ഇന്ത്യ, സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു തോറ്റാണ് പുറത്തായത്.

22 റണ്‍സെടുത്ത അലിസ ഹീലിയുടെയും 14 റണ്‍സെടുത്ത ബേത്ത് മൂണിയുടെയും നഷ്ടത്തിലാണ് ഓസീസ് അനായാസം ലക്ഷ്യത്തിലെത്താന്‍ സാധിച്ചത്. ആഷ്‌ലിയാണ് മാന്‍ ഓഫ് ദ മാച്ചായും അലിസ ഹീലിയെ ടൂര്‍ണമെന്റിലെ താരമായും തിരഞ്ഞെടുത്തു.

ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിട്ടില്ല എന്ന ഓസ്‌ട്രേലിയയുടെ റെക്കോഡ് ഇപ്പോഴും ഭദ്രമാണ്. 2014, 2012, 2010 വര്‍ഷങ്ങളിലാണ് ഓസ്‌ട്രേലിയ ഇതിന് മുന്‍പ് ലോകകപ്പ് നേടിയത്. 2012ലും 2014ലും ഇംഗ്ലണ്ടായിരുന്നു എതിരാളികള്‍. 2009ല്‍ നടന്ന പ്രഥമ ലോകകപ്പിലെ ജേതാക്കളാണ് ഇംഗ്ലണ്ട്.