ബാങ്ക് വിളിക്കാനാഗ്രഹിക്കുന്ന മുക്രിയുടെ മകള്‍; കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ നാടകത്തിനെതിരെ യൂത്ത്‌ലീഗ് പ്രതിഷേധം

single-img
24 November 2018

കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ നാടകത്തിനെതിരെ മുസ്ലീം സംഘടനകളുടെ പ്രതിഷേധം. മേമുണ്ട ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച കിതാബ് എന്ന നാടകം ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നാണ് ആക്ഷേപം.

മുസ്ലീം പള്ളിയില്‍ ബാങ്ക് വിളിക്കുന്ന മുക്രിയുടെയും മകളുടെയും ജീവിതമാണ് നാടകത്തിന്റെ ഇതിവൃത്തം. ബാങ്ക് വിളിക്കാന്‍ മുക്രിയുടെ മകള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് നാടകത്തിലുള്ളത്. എന്നാല്‍ വിവാദങ്ങള്‍ തെറ്റിദ്ധാരണ മൂലമാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

ഇസ്ലാം വിരുദ്ധമായി നാടകത്തില്‍ ഒന്നുമില്ലെന്നും ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ മേമുണ്ട സ്‌കൂളിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി.

രണ്ട് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ വിദ്യാഭ്യാസവകുപ്പിന് പരാതി നല്‍കിയിരിക്കുകയാണ്.