ഓടുന്ന കാറില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി

single-img
24 November 2018

അമേരിക്കയിലെ ഓഹിയോയില്‍ നവംബര്‍ അഞ്ചിനാണ് സംഭവം നടന്നത്. ഡാസിയ പിറ്റ്മാന്‍ എന്ന യുവതിയാണ് വീട്ടുകാര്‍ക്ക് ഒപ്പം സഞ്ചരിക്കുന്ന കാറില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത്. രാലിലെ തന്നെ പ്രസവവേദനയോടെയാണ് ഡാസിയ ഉറക്കം ഉണര്‍ന്നത്.

ഉടന്‍ ഇവര്‍ ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും വേദന ശക്തമായതോടെ കാറില്‍ വച്ച് പ്രസവം എടുക്കാന്‍ ഡാസിയയുടെ ഭര്‍ത്താവും സഹോദരിയും തീരുമാനിക്കുകയായിരുന്നു. പിന്നീട് അല്‍പ്പം ബുദ്ധിമുട്ടിയാണെങ്കിലും ഇവര്‍ പ്രസവിച്ചു. കുട്ടികളെ പുറത്തെടുത്ത ശേഷം ഉടന്‍ ആശുപത്രിയിലും എത്തിച്ചു. വളരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു കാറിലെ പ്രസവം എന്നാണ് ഡാസിയ പറയുന്നത്.