ആയിരത്തോളം പേരുടെ പ്രൊഫൈലുകള്‍ കേരള പോലീസിന്റെ നിരീക്ഷണത്തില്‍; അക്രമ സന്ദേശങ്ങള്‍ കൂടുതലായും പ്രചരിപ്പിക്കുന്നതു യുഎഇയില്‍ നിന്ന്

single-img
23 November 2018

ശബരിമല യുവതീപ്രവേശ വിഷയത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്തു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട 40 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹൈടെക് സെല്ലിന്റേയും ജില്ലാ സൈബര്‍ സെല്ലുകളുടേയും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കേസ് എടുത്തത്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്.

പോസ്റ്റുകളിട്ട ആയിരത്തോളം പേരുടെ പ്രൊഫൈലുകള്‍ നിരീക്ഷണത്തിലാണ്. അക്രമ സന്ദേശങ്ങള്‍ കൂടുതലായും പ്രചരിപ്പിക്കുന്നതു യുഎഇയില്‍നിന്നാണെന്നു കണ്ടെത്തിയിരുന്നു. പൊതുജനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്ന പോസ്റ്റുകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കേസിൽനിന്നു രക്ഷപ്പെടാനായി വിദേശ രാജ്യങ്ങളില്‍നിന്നാണു പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്.