ഇനിമുതല്‍ എല്ലാവര്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധം

single-img
23 November 2018

പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍ക്കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന എല്ലാവര്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ഡിസംബര്‍ അഞ്ചുമുതല്‍ ഇത് ബാധകമാണെന്ന് ആദായ നികുതി വകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. നികുതി ഒഴിവാക്കുന്നത് തടയുകയാണ് ലക്ഷ്യം.

ഇതുപ്രകാരം, കമ്പനികളുടെ മാനേജിങ് ഡയറക്ടര്‍, ഡയറക്ടര്‍, പാര്‍ട്ണര്‍, ട്രസ്റ്റി, എഴുത്തുകാരന്‍, ഓഫീസ് ജീവനക്കാരന്‍ എന്നിവരെല്ലാം പാന്‍കാര്‍ഡ് എടുക്കേണ്ടിവരും. പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ അച്ഛന്റെ പേര് നല്‍കണമെന്ന വ്യവസ്ഥ ഐടി വകുപ്പ് ഒഴിവാക്കി. അച്ഛന്‍ മരണപ്പെടുകയോ, വിവാഹമോചനം നേടിയ ആളോ ആണെങ്കില്‍ അപേക്ഷാഫോമില്‍ പേര് നല്‍കേണ്ടതില്ല.