മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമോയെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നു; അതുകൊണ്ടാണ് തന്നെ കള്ളക്കേസുകളില്‍ കുടുക്കുന്നതെന്നും കെ സുരേന്ദ്രന്‍

single-img
23 November 2018

മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമോയെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്നും അതുകൊണ്ടാണ് തന്നെ കള്ളക്കേസുകളില്‍ കുടുക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. തനിക്കെതിരായ കേസുകള്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

റാന്നി കോടതിയില്‍ ഹാജരാക്കുന്നതിനായി കൊട്ടാരക്കര ജയിലില്‍ നിന്നുകൊണ്ടുപോകവേയാണ് സുരേന്ദ്രന്റെ പരാമര്‍ശം. മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചന നടത്തിയാണ് തനിക്കെതിരെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കള്ളക്കേസുകള്‍ കൊണ്ടൊന്നും താന്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു. നെഞ്ചുവേദനയൊന്നും ഞാന്‍ അഭിനയിക്കില്ലെന്നും പി. ജയരാജനെ പരോക്ഷമായി പരിഹസിച്ച് സുരേന്ദ്രന്‍ പറഞ്ഞു.