ടെലിവിഷനില്‍ പരസ്യം നല്‍കുന്നതില്‍ ബിജെപി ഒന്നാമത്; ആദ്യ പത്തില്‍ പോലും എത്താതെ കോണ്‍ഗ്രസ്

single-img
23 November 2018

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ടെലിവിഷന്‍ പരസ്യ പ്രചരണങ്ങളില്‍ ബി.ജെ.പി ഒന്നാമത്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സിലിന്റേതാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് പരസ്യ പ്രചരണത്തില്‍ ബി.ജെ.പി എല്ലാ ആഴ്ചയിലും ഒന്നാം സ്ഥാനത്തെത്തി.

മുഴുവന്‍ ചാനലുകള്‍ക്കും പരസ്യം നല്‍കുന്നതിലും ബി.ജെ.പി ഒന്നാം സ്ഥാനത്താണ്. എന്നാല്‍, കോണ്‍ഗ്രസിന് ആദ്യ പത്ത് സ്ഥാനത്ത് പോലും എത്താന്‍ സാധിച്ചിട്ടില്ല. ഈ മാസമാണ് ബി.ജെ.പി കൂടുതല്‍ പരസ്യം ചാനലുകള്‍ക്ക് നല്‍കിയത്. കണ്‍സ്യൂമര്‍ ഉത്പന്ന നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ ലിവറിനെപ്പോലും മറികടന്നാണ് ബിജെപി ഇക്കാര്യത്തില്‍ മുന്നിലെത്തിയത്.

മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് നവംബര്‍ 10-16 കാലയളവില്‍ ഇത്രയും പരസ്യം ബിജെപി നല്‍കിയത്. 22,099 തവണയാണ് ബിജെപിയുടെ പരസ്യം വിവിധ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടത്. നെറ്റ്ഫഌക്‌സാണ് രണ്ടാം സ്ഥാനത്ത്. നെറ്റ്ഫഌക്‌സിന്റെ പരസ്യം 12,951 തവണ ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു.

ട്രിവാഗോ(12,795തവണ), സന്തൂര്‍ സാന്റല്‍(11,22 തവണ), ഡെറ്റോള്‍ ലിക്വിഡ് സോപ്പ്(9,487 തവണ), വൈപ്പ്(9,082), കോള്‍ഗേറ്റ് ഡെന്റല്‍ ക്രീം(98,938), ഡെറ്റോള്‍ ടോയ്‌ലറ്റ് സോപ്പ്(8,633 തവണ), ആമസോണ്‍ പ്രൈം വീഡിയോ(8,031), രൂപ് മന്ത്ര ആയൂര്‍ ഫേസ് ക്രീം(7,962 തവണ) എന്നിങ്ങനെയാണ് വിവിധ പരസ്യങ്ങള്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടത്.