വിമാനത്താവളത്തില്‍ മണിക്കൂറുകളോളം കാത്തിരുന്നു; ഒടുവില്‍ വിമാനം റദ്ദാക്കിയെന്ന് അറിയിപ്പെത്തി; കലിപൂണ്ട യാത്രക്കാരന്‍ എയര്‍പോര്‍ട്ടില്‍ ലഗേജ് കൂട്ടിയിട്ട് കത്തിച്ചു: വീഡിയോ

single-img
23 November 2018

ഇസ്ലാമാബാദിലാണ് സംഭവം. പികെ-607 എന്ന വിമാനത്തില്‍ പോകാന്‍ രാവിലെ ഏഴുമണിക്ക് എത്തിയതാണ് ഒരു യാത്രക്കാരന്‍. എന്നാല്‍ മോശം കാലാവസ്ഥ മൂലം വിമാനം റദ്ദാക്കിയെന്ന് അറിയിപ്പുണ്ടായി. ഇത് കേട്ടയുടന്‍ വിമാനത്താവളത്തിലെ കാത്തിരിപ്പ് സ്ഥലത്ത് തന്റെ ലഗേജ് കൂട്ടിയിട്ട് കത്തിച്ചു. മറ്റൊരു യാത്രക്കാരന്‍ തീ അണക്കാനുള്ള ഉപകരണവുമായി എത്തിയെങ്കിലും ഇയാള്‍ തട്ടിമാറ്റി. ഏതായാലും കൂടുതല്‍ അപകടമൊന്നും സംഭവിക്കുന്നതിന് മുമ്പ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയെത്തി തീ അണച്ചു. ഇതിന്റെ വിഡിയോ വൈറലാണ്.

Islamabad airport protest

Islamabad airport protest

Posted by Updates on Thursday, November 15, 2018