വിവാഹിതയായാല്‍ പിന്നെ നിര്‍മ്മാതാക്കള്‍ നടിമാരെ തേടിവരില്ല: തുറന്ന് പറഞ്ഞ് കരീന

single-img
22 November 2018

സിനിമയില്‍ ഒരു അഭിനേതാവിന്റെ നിറമോ വലിപ്പമോ അല്ല കാര്യം, കഠിനാധ്വാനം ചെയ്താല്‍ ആര്‍ക്കും വിജയം കൈവരിക്കാനാകുമെന്ന് ബോളിവുഡ് താരം കരീന കപൂര്‍. നിറത്തിലോ ആകൃതിയിലോ ഒന്നുമല്ല കാര്യം. ജോലിയില്‍ ഒരു നടി അര്‍പ്പിക്കുന്ന കഠിനാധ്വാനത്തിലാണ്. കഴിവുള്ളവര്‍ തീര്‍ച്ചയായും വിജയിക്കുകയും ചെയ്യും.

ഒരു നടിയെ സംബന്ധിച്ചിടത്തോളം വിവാഹം കഴിഞ്ഞാല്‍ പിന്നെ അവരുടെ കരിയര്‍ അവസാനിച്ചു. വിവാഹിതയായാല്‍ നിര്‍മ്മാതാക്കള്‍ നടിമാരെ തേടിവരില്ലെന്നും കരീന പറഞ്ഞു. എന്നാല്‍ വിവാഹശേഷം തനിക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും താന്‍ അത് വേണ്ടെന്ന് വക്കുകയായിരുന്നുവെന്നും കരീന പറയുന്നു.

തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ മീ ടു ക്യാമ്പയനിലൂടെ തുറന്നുപറയുന്ന താരങ്ങളെ കരീന പ്രശംസിക്കുകയും ചെയ്തു. അത്തരം തുറന്നുപറച്ചിലുകള്‍ തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കും. സൂപ്പര്‍സ്റ്റാറോ ജൂനിയര്‍ ആര്‍ട്ടിസ്‌റ്റോ ആരുമാകട്ടെ, സ്ത്രീ സുരക്ഷ എവിടെയും ഉറപ്പു വരുത്തണമെന്നും മാറ്റങ്ങള്‍ക്കായി തുറന്നു പറച്ചിലുകള്‍ തുടരുക തന്നെ വേണമെന്നും കരീന പറഞ്ഞു.