പോയിക്കിടന്നുറങ്ങ് പെണ്ണേ!; ജഗതിയെ അനുകരിച്ച് മകള്‍ പാര്‍വതി

single-img
22 November 2018

ജഗതി ശ്രീകുമാറിനെ അനുകരിച്ച് മകള്‍ പാര്‍വതി ഷോണ്‍. സില്‍വര്‍ സ്‌ക്രീനില്‍ പപ്പയെ മിസ് ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തും അവതാരകയുമായ ദീപ്തി വിധു പ്രതാപിനൊപ്പമാണ് പാര്‍വതി ദൃശ്യങ്ങള്‍ പുനരാവിഷ്‌ക്കരിച്ചിരിക്കുന്നത്.

കിലുക്കം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് തുടങ്ങിയ ചിത്രങ്ങളിലെ ജഗതിയുടെ ഏറ്റവും ശ്രദ്ധയാകര്‍ശിച്ച സംഭാഷണങ്ങള്‍ കോര്‍ത്തിണങ്ങിയ വീഡിയോയാണിത്. അച്ഛന്റെ ഭാവങ്ങളെ അതേപടി പകര്‍ത്തുന്നതില്‍ മകള്‍ വിജയിച്ചിട്ടുണ്ടെന്ന് തന്നെയാണ് ജഗതി ശ്രീകുമാറിന്റെ ആരാധകരും പറയുന്നത്.