സാത്താന്‍സേവയ്ക്ക് കാമുകിയെ കൊന്ന് തലച്ചോര്‍ വറുത്തുതിന്നു; യുവാവിനു 19 വര്‍ഷം ജയില്‍ശിക്ഷ

single-img
22 November 2018

സാത്താന്‍ പ്രീതിക്കായി കാമുകിയെ കൊന്നു തലച്ചോര്‍ വറുത്തുതിന്ന യുവാവിനു 19 വര്‍ഷം ജയില്‍ശിക്ഷ. പടിഞ്ഞാറന്‍ റഷ്യയിലെ നവ്ഗ്രാഡില്‍ മാസങ്ങള്‍ക്കു മുമ്പാണു സംഭവം. ദിമിത്രി ലഞ്ചിന്‍(23) ആണു കാമുകി ഓള്‍ഗ ബുദുനോവയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

കാമുകനൊപ്പം അവധിയാഘോഷിക്കാനെത്തിയപ്പോഴാണ് ഓള്‍ഗ ക്രൂരതയ്ക്കിരയായത്. അത്താഴശേഷം വൈന്‍കുപ്പി കൊണ്ട് കാമുകിയുടെ തല അടിച്ചുപൊട്ടിച്ചു. മരണം ഉറപ്പായ ഉടന്‍ രക്തം കൊണ്ട് ശരീരത്തില്‍ സാത്താന്റെ ചിഹ്നം വരച്ചു. അതിനുശേഷമായിരുന്നു കൊടുംക്രൂരത.

ബുഡനോവയുടെ തലച്ചോര്‍ തകര്‍ത്ത് മാംസം വറുത്തു തിന്നു കൂട്ടത്തില്‍ രക്തവും കുടിച്ചു. ഒരു കഷ്ണം മാംസം കഴിച്ചതോടെ തനിക്കത് ഇഷ്ടപ്പെട്ടെന്നും പിന്നെയും പിന്നെയും കഴിക്കാന്‍ പ്രേരിപ്പിച്ചുവെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. സാത്താന്‍ പ്രത്യക്ഷപ്പെടാന്‍ വൈകിയതിനാല്‍ താന്‍ അവരുടെ വയര്‍ കീറുകയും ചെവികള്‍ മുറിച്ചെടുക്കുകയും ചെയ്തു.

ഒരു ചെവി കാമുകിയുടെ വായില്‍ വെച്ചു. മറ്റൊന്ന് പൂച്ചയ്ക്കും നല്‍കിയെന്ന് ഇയാള്‍ വെളിപ്പെടുത്തി. ഓണ്‍ലൈനിലൂടെയാണ് ഇയാള്‍ സാത്താന്‍സേവ പഠിച്ചതെന്നും അറിയിച്ചു. കൊടുംകുറ്റവാളികളെ പാര്‍പ്പിക്കുന്ന സെല്ലിലാണ് നരഭോജിയായ കാമുകനെയും പാര്‍പ്പിച്ചിരിക്കുന്നത്.