നഗ്നമായ ശരീരത്തില്‍ സ്വർണാഭരണങ്ങള്‍ മാത്രം; ഷക്കീല ഫസ്റ്റ്ലുക്ക് പുറത്ത്‌

single-img
21 November 2018

നടി ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഷക്കീലനോട്ട് എ പോണ്‍സ്റ്റാര്‍’ ഫസ്റ്റ്ലുക്ക് എത്തി. നഗ്നമായ ശരീരത്തിൽ സ്വർണാഭാരണങ്ങൾ മാത്രം അണിഞ്ഞ നായികയെ പോസ്റ്ററിൽ കാണാം. ബോളിവുഡ് നടി റിച്ച ഛദ്ദയാണ് ഷക്കീലയെ അവതരിപ്പിക്കുന്നത്. ബോൾഡ് ഈസ് ഗോൾഡ് എന്നായിരുന്നു ഫസ്റ്റ്ലുക്ക് പോസ്റ്ററിനെ നടി വിശേഷിപ്പിച്ചത്.

കന്നഡ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണ് ‘ഷക്കീല’. റിച്ചയ്ക്ക് പുറമെ പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, കന്നഡ താരം എസ്തര്‍ നൊറോണ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷക്കീലയുടെ ജീവിതകഥ പറയുന്നതിനൊപ്പം യഥാര്‍ത്ഥ ഷക്കീലയെ സ്‌ക്രീനില്‍ കാണാനുള്ള അവസരം കൂടി ഒരുക്കുകയാണ് സംവിധായകന്‍ ലങ്കേഷ്. ഷക്കീല സിനിമയിൽ അതിഥിവേഷത്തില്‍ എത്തുന്നുമുണ്ട്.