ശബരിമലയില്‍ മലയാളം അറിയാത്തവരെ നിയോഗിച്ചതെന്തിന്?ഐജി വിജയ് സാക്കറെയ്ക്കും എസ്പി യതീഷ് ചന്ദ്രയ്ക്കും എതിരെ ഹൈക്കോടതി

single-img
21 November 2018

കൊച്ചി: ഐജി വിജയ് സാക്കറെയ്ക്കും എസ്പി യതീഷ് ചന്ദ്രയ്ക്കും എതിരെ ഹൈക്കോടതി .ശബരിമലയിലെ ഐജിയ്ക്കും എസ്പിയ്ക്കും മലയാളം അറിയില്ലേയെന്നും എന്തു കൊണ്ടാണ് ഡിജിപി ഇറക്കിയ സര്‍ക്കുലര്‍ അവര്‍ക്ക് മനസിലാവാത്തതെന്നും കോടതി ചോദിച്ചു.

ഐജിയുടേയും എസ്പിയുടേയും വിശദാംശങ്ങള്‍ ഹാജരാക്കണമെന്നും ഇവരെ എന്തിനു നിയമിച്ചെന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി വ്യക്തമാക്കി.സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നവരില്‍ ഒരാള്‍ സമ്പത്ത് കസ്റ്റഡി മരണക്കേസിലെ പ്രതിയല്ലേ എന്നും മറ്റൊരാള്‍ വൈപ്പിനില്‍ സ്ത്രീകളെയും കുട്ടികളെയും അടിച്ചോടിച്ച ആളല്ലേയെന്നും കോടതി ചോദിച്ചു.

ശബരിമലയിലെ നിലവിലത്തെ സാഹചര്യത്തില്‍ പോലീസുകാര്‍ക്കു പ്രതിഷേധക്കാര്‍ക്കും തുല്യ ഉത്തരവാദിത്വമാണെന്നും കോടതി നിരീക്ഷിച്ചു.

ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞയുടെ നിയമ സാധുത പരിശോധിക്കേണ്ടതുണ്ട്. നിയന്ത്രണങ്ങളുടെ പേരില്‍ ഭക്തരെ ബുദ്ധിമുട്ടിക്കാന്‍ പാടില്ല. ഇത് ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരല്ലേ എന്നും നിലവില്‍ ശബരിമലയിലെ സ്ഥിതി പരിതാപകരമാണെന്നും കോടതി കുറ്റപ്പെടുത്തി.