റാന്നി താലൂക്കില്‍ കടക്കരുത്;കെ.സുരേന്ദ്രനും മറ്റ് 72 പേര്‍ക്കും ജാമ്യം

single-img
21 November 2018

പത്തനംതിട്ട: ശബരമലയിലെ സുരക്ഷ മുന്‍നിര്‍ത്തി പോലീസ് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു. പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് 14 ദിവസത്തെ റിമാന്‍ഡിലായിരുന്ന സുരേന്ദ്രന് ജാമ്യം നല്‍കിയത്.

ശബരിമല സംഘ‌ര്‍ഷത്തില്‍ 72 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. രണ്ട് മാസത്തേക്ക് റാന്നി താലൂക്കില്‍ കടക്കരുതെന്ന ഉപാധിയോടയാണ് എല്ലാവരുടെയും ജാമ്യം.

ശബരിമല നിലയ്‌ക്കല്‍ വച്ചാണ് എസ്.പി യതീഷ് ചന്ദ്രന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തത്.