അരക്കോടിയുടെ ബെന്‍സ് സ്വന്തമാക്കിയ സന്തോഷത്തിൽ നവ്യാ നായർ

single-img
21 November 2018

കുറച്ചു ചിത്രങ്ങളെ ചെയ്തിട്ടുള്ളുവെങ്കിലും മലയാളിയുടെ പ്രിങ്കരിയായി മാറിയ നടിയാണ് നവ്യ നായർ. മെഴ്സഡീസ് ബെൻസിന്റെ ആഡംബര സെഡാനുകളിലൊന്നായ ഇ–ക്ലാസാണ് ഇപ്പോള്‍ സിനിമയുടെ തിരക്കുകളിൽ നിന്നൊഴിഞ്ഞു വിവാഹജീവിതം നയിക്കുന്ന താരം സ്വന്തമാക്കിയത്.

മുംബൈയിൽ സ്ഥിരതാമസമാക്കിയ നവ്യ ബെൻസ് സ്വന്തമാക്കിയ വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്. മകനും ഭർത്താവുമൊന്നിച്ച് പുതിയ കാറിന്റെ താക്കോൽ സ്വന്തമാക്കുന്ന ചിത്രവും നവ്യ പങ്കുവെച്ചിട്ടുണ്ട്.

പെട്രോൾ ഡീസൽ എൻജിനുകളിലായി മൂന്നു വകഭേദങ്ങളിലാണ് ഇ ക്ലാസ് വിപണിയിലുള്ളത്. ഏകദേശം 59 ലക്ഷം രൂപ മുതല്‍ 73 ലക്ഷം രൂപവരെയാണ് ഇ ക്ലാസിന്‍റെ എക്സ് ഷോറൂം വില. ഇ 200 ൽ 181 ബിഎച്ച്പി കരുത്തുള്ള 1991സിസി പെട്രോൾ എൻജിനും ഇ 220 ഡിയിൽ 192 ബിഎച്ച്പി കരുത്തുള്ള 1950 സിസി ഡീസല്‍ എൻജിനും ഇ 350 ഡിയിൽ 255 ബിഎച്ച്പി കരുത്തുള്ള 2987 സിസി ഡീസൽ എൻജിനുമാണ് വാഹനത്തിന്‍റെ ഹൃദയം.