നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ച്‌ മുഖ്യമന്ത്രി

single-img
21 November 2018

തിരുവനന്തപുരം: സമുധായ സംഘടനകളുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു. അടുത്ത മാസം ഒന്നിനാണ് യോഗം വിളിച്ചിരിക്കുന്നത്.

നവോത്ഥാന പാരമ്പര്യവും മൂല്യങ്ങളുമുള്ള സംഘടനകള്‍ ഒരുമിച്ച്‌ നില്‍ക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

ശബരിമലയുടെ പേരില്‍ സംസ്ഥാനത്തെ പഴയ കാലത്തേക്ക് തിരിച്ചു കൊണ്ടു പോകാന്‍ ഒരു വിഭാഗം ശ്രമം നടത്തുന്നുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി ഇത് കേരളത്തെ അപമാനിക്കാനാണെന്നും ഇത്തരം നീക്കങ്ങള്‍‌ക്കെതിരെ ജാഗ്രത വേണമെന്നും കൂട്ടിച്ചേര്‍ത്തു.