നടി അഞ്ജു മരിച്ചെന്ന് വ്യാജപ്രചരണം

single-img
20 November 2018

 


മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പഴയകാല നടി അഞ്ജു മരിച്ചെന്ന് വ്യാജപ്രചരണം. തമിഴ് ഓൺലൈൻ മാധ്യമങ്ങളിലാണ് ഇതുസംബന്ധിച്ച വാർത്ത വന്നത്. വ്യാജ വാർത്തയ്ക്കെതിരെ പ്രതിഷേധവുമായി അഞ്ജു തന്നെ രംഗത്തെത്തി. ‘വ്യാജവാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. നിരവധി പേര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്‌നം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ഞാനും അതാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് എന്നേയും എന്റെ കുടുംബത്തേയും മാനസികമായി തളര്‍ത്തുന്നു”. അഞ്ജു മാധ്യമങ്ങളോട് വ്യക്തമാക്കി.

രണ്ടാം വയസ്സിൽ സിനിമ ജീവിതം ആരംഭിച്ച നടിയാണ് അഞ്ജു. മഹേന്ദ്രന്റെ ഉത്തിരി പൂക്കൾ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. തുടർന്ന് നിരവധി സിനിമയിൽ ചൈൽഡ് ആർട്ടിസ്റ്റ് ആയി അഭിനയിച്ച നടി ‘ബേബി അഞ്ജു’ അറിയപ്പെട്ടു. പിന്നീട് സൂപ്പര്‍ താരങ്ങളുടെ നായികയായും നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്തു. താഴ്‌വാരം, കൗരവര്‍, നീലഗിരി തുടങ്ങിയവ അഞ്ജുവിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.