കാശ്മീരിലെ ഏറ്റുമുട്ടല്‍; സൈനികനും നാല് ഭീകരരും കൊല്ലപ്പെട്ടു.

single-img
20 November 2018

Indian army soldiers take up position during an operation against suspected rebels in Turkwangam Lassipora in Shopian south of Srinagar on May 4, 2017.
Thousands of soldiers and paramilitaries are engaged in a huge anti-militant operation in Indian-administered Kashmir, where armed rebels have repeatedly attacked government forces in recent weeks. Police said government forces had surrounded at least 20 villages in the drive, launched in Shopian district in the volatile south of the disputed Himalayan region.
/ AFP PHOTO / Tauseef MUSTAFA

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നു. നാല് ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികന് വീരമൃത്യു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍.

ഇവിടെനിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പ്രദേശത്ത ഒരു വീട്ടില്‍ രണ്ടോ മൂന്നോ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.