നിരോധനാജ്ഞ ലംഘിച്ച്‌ യുഡിഎഫ് നേതാക്കള്‍; നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസിയില്‍ പമ്പയിലെത്തി

single-img
20 November 2018

നിലയ്ക്കല്‍: നിരോധനാജ്ഞ ലംഘിച്ച്‌ ശബരിമലയിലേക്ക് പോവാനെത്തിയ യുഡിഎഫ് ഉന്നത നേതാക്കളുടെ സംഘവും പൊലീസും തമ്മില്‍ നിലയ്ക്കലില്‍ വാക്കു തര്‍ക്കം. സംഘത്തെ തടഞ്ഞ പൊലീസ് എംഎല്‍എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഒഴികെയുള്ളവര്‍ കെഎസ്‌ആര്‍ടിസി ബസില്‍ പോവണമെന്ന നിലപാടെടുത്തു. ഇതിനെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെയുള്ളവര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തര്‍ക്കത്തിനൊടുവില്‍ സംഘത്തിന് മുന്നോട്ടുപോവാന്‍ പൊലീസ് അനുമതി നല്‍കി.

നിരോധനാജ്ഞ ലംഘിച്ച യുഡിഎഫ് നേതാക്കള്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലെത്തി. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിലുള്ള സംഘമാണ് പമ്പയിലെത്തിയത്.

രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, എംകെ മുനീര്‍, ബെന്നി ബഹനാന്‍, പിജെ ജോസഫ്, എംകെ പ്രേമചന്ദ്രന്‍, സിപി ജോണ്‍, ദേവരാജന്‍ തുടങ്ങി ഒന്‍പതു നേതാക്കളാണ് സംഘത്തിലുള്ളത്. ഇവരോടൊപ്പം പ്രവര്‍ത്തകരുടെ വലിയൊരു സംഘവും ഉണ്ടായിരുന്നു.