സി പി ഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു

single-img
20 November 2018

തൃശൂര്‍ : തൃശൂര്‍ പെരിങ്ങോട്ടുകര സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഡിവൈഎഫ്‌ഐ അടിച്ചു തകര്‍ത്തു.ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.

പെരിങ്ങോട്ടുകര ഐടിഐ തെരഞ്ഞെടുപ്പില്‍ എഐഎസ്എഫ് വിജയിച്ചതിനെ തുടര്‍ന്ന് എസ്എഫ്‌ഐ,ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇവരുമായി വാക്കു തര്‍ക്കം നടന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ഇന്ന് നടന്ന അക്രമണവും.