ശബരിമലയെ രാഷ്ട്രീയ നേട്ടത്തിന് വിട്ടുതരില്ല; രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സംഘപരിവാറിന്റെ ശ്രമങ്ങല്‍ യഥാര്‍ഥ ഭക്തര്‍ക്ക് ദുരിതമാണുണ്ടാക്കുന്നത്: മുഖ്യമന്ത്രി

single-img
20 November 2018

തിരുവനന്തപുരം: ശബരിമലയെ രാഷ്ട്രീയ ലക്ഷ്യത്തിന് ആര്‍ക്കും വിട്ടു തരില്ലെന്നും സംഘപരിവാര്‍ അജണ്ട ശബരമലയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.സമരത്തിന്റെ നേതൃത്വം ബിജെപിക്കും ആര്‍എസ്‌എസിനുമാണെങ്കിലും കോണ്‍ഗ്രസും അതിനൊപ്പം നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് ഒരു അസൗകര്യങ്ങളുമുണ്ടാകുന്നില്ല. പോലീസ് അറസ്റ്റ് ചെയ്തത് ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ കരുതിക്കൂട്ടി വന്നവരെ മാത്രമാണ്. സാധാരണ ഭക്തര്‍ സുഗമമായി ദര്‍ശനം നടത്തിയാണ് മടങ്ങുന്നത്. എന്നാല്‍ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ശബരിമലയെ പ്രതിഷേധ ഭൂമിയാക്കി മാറ്റാമെന്ന ധാരണ വച്ചു പുലര്‍ത്തി വരുന്നവരെ പോലീസ് ആ നിലയ്ക്ക് തന്നെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.