മാക്‌സ്വെല്ലിന്റെ തകര്‍പ്പന്‍ ക്യാച്ച്: അമ്പരന്ന് ക്രിക്കറ്റ് ലോകം

single-img
20 November 2018

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 മത്സരത്തില്‍ അവിശ്വസനീയ ക്യാച്ചുമായി ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍. മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യവെ സ്റ്റാന്‍ലേക്ക് എറിഞ്ഞ ആറാം ഓവറിലെ അവസാന പന്തിലാണ് മാക്‌സ്വെല്ലിന്റെ കിടിലന്‍ ക്യാച്ച് പിറന്നത്.

ഫാഫ് ഡുപ്ലെസിസിന്റെ തകര്‍പ്പന്‍ ഷോട്ട് ബൗണ്ടറി കടക്കുമെന്ന് തോന്നിയെങ്കിലും ഉയര്‍ന്നുചാടിയ മാക്‌സ്വെല്‍ പന്ത് കൈപിടിയിലൊതുക്കുകയും എന്നാല്‍ നിയന്ത്രണം നഷ്ടപ്പെടുമെന്ന് കണ്ടപ്പോള്‍ ബൗണ്ടറിയ്ക്ക് അകത്തേക്ക് എറിഞ്ഞു അനായാസം വീണ്ടും കൈപിടിയിലൊതുക്കുകയായിരുന്നു.