ഹൈവെയ്സ്റ്റ് പാന്റ്‌സ് അഴിച്ച് പൊക്കിള്‍ ചുഴി കാണിക്കാനാണ് സംവിധായകന്‍ ആദ്യം ആവശ്യപ്പെട്ടത്; തുറന്നുപറച്ചിലുമായി നടി റിച്ച ഛദ്ദ

single-img
19 November 2018

സ്ത്രീകളെ വെറും വാണിജ്യ ചേരുവയായി മാത്രമാണ് ബോളിവുഡിലെ ഭൂരിഭാഗം പേരും കാണുന്നതെന്ന് നടി റിച്ച ഛദ്ദ. അത്തരത്തില്‍ നിരവധി അനുഭവങ്ങള്‍ തനിക്കുണ്ടായിട്ടുണ്ടെന്ന് റിച്ച പറയുന്നു. ‘ഒരിക്കല്‍ ഷൂട്ടിന് ഹൈവെയ്സ്റ്റ് പാന്റ്‌സിട്ട് സെറ്റിലെത്തിയ എന്നോട് പൊക്കിള്‍ ചുഴി കാണിക്കാനാണ് സംവിധായകന്‍ ആവശ്യപ്പെട്ടത്.

ഹൈവെയ്സ്റ്റ് പാന്റിടുമ്പോള്‍ പൊക്കിള്‍ എങ്ങനെയാണ് കാണിക്കേണ്ടി വരിക എന്ന് ഊഹിക്കാമല്ലോ?. നെറ്റിയിലും കവിളിലും മാര്‍ക്കര്‍ ഉപയോഗിച്ച് വരച്ചു കാട്ടിയാണ് ഞാന്‍ പ്രതികരിച്ചത്’ റിച്ച പറഞ്ഞു. മോശമായി പെരുമാറുന്നവര്‍ക്കെതിരെ പ്രതികരിക്കുന്നവരുടെ അവസരം നിഷേധിക്കുകയും ഒറ്റപ്പെടുത്തുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്.

നാനാ പടേക്കര്‍ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിന് തനുശ്രീ ദത്തയോടും, പുരോഹിതനെതിരെ പ്രതികരിച്ചതിന് കന്യാസ്ത്രീയോടും സമൂഹം ചെയ്തതു തന്നെയാണ് ബോളിവുഡില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. പല സംവിധായകര്‍ക്കും സിനിമയെടുക്കുന്നതിലല്ല താല്‍പ്പര്യം അതിന്റെ മറവില്‍ സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതിനാണ്’ റിച്ച പറഞ്ഞു.