ലോകക്രിക്കറ്റിലെ ഏറ്റവും മോശം പന്ത്; നോബോളും വൈഡും വിളിക്കാതെ ഒടുവില്‍ ഡെഡ് ബോള്‍ വിധിച്ച് അമ്പയര്‍

single-img
19 November 2018

ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ ട്വന്റി- 20 മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ റബാഡ എറിഞ്ഞ വൈഡ് ഏറ്റവും മോശം ബോളുകളില്‍ ഒന്നാണെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ വിലയിരുത്തല്‍. ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന്റെ ഒമ്പതാം ഓവറില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെതിരേ എറിഞ്ഞ പന്താണ് ആനവൈഡായത്.

റബാഡയുടെ കൈയില്‍നിന്ന് ആക്ഷനിടെ പന്ത് അബദ്ധത്തില്‍ തെറിക്കുകയായിരുന്നു. കൈയ്യില്‍ നിന്ന് വഴുതിയ പന്ത് പോയിന്റില്‍ നിന്ന ഫീല്‍ഡറാണ് പിടിച്ചത്. നോബോള്‍ വിളിക്കണോ എന്ന കാര്യത്തില്‍ അംപയര്‍മാര്‍ ചര്‍ച്ച നടത്തിയെങ്കിലും ഒടുവില്‍ ഡെഡ് ബോള്‍ വിളിക്കുകയായിരുന്നു.