പിറന്നാള്‍ ദിനത്തില്‍ നയന്‍താരയ്ക്ക് കാമുകന്‍ വിഘ്‌നേശ് ഒരുക്കിയ സര്‍പ്രൈസ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

single-img
19 November 2018

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ഇന്നലെയാണ് തന്റെ 34ാം പിറന്നാള്‍ ആഘോഷിച്ചത്. താരത്തിന്റെ പിറന്നാളിനു സിനിമാ ലോകവും ആരാധകരും ആശംസകളറിയിച്ചിരുന്നു. എന്നാല്‍ കാമുകന്‍ വിഘ്‌നേശ് ഒരുക്കിയ പിറന്നാള്‍ സമ്മാനം നയന്‍സിനെ ഞെട്ടിച്ചിരിക്കുകയാണ്.

എന്റെ തങ്കത്തിനു തീരെ ചെറിയ ഒരു സര്‍പ്രൈസ് എന്ന ക്യാപ്ഷനോടെയാണ് വിഘ്‌നേശ് സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘ഞാന്‍ മാതൃകയായി നോക്കിക്കാണുന്ന സ്ത്രീക്ക് ജന്മദിനാശംസകള്‍. എന്നും ശക്തയായിരിക്കുക, സുന്ദരിയായിരിക്കുക.

അതിശയകരമായ കഥകളിലൂടെ നയന്‍താര എന്താണെന്ന് തെളിയിക്കുക. നിന്നെക്കുറിച്ച് എന്നും ഞാന്‍ അഭിമാനിക്കുന്നു. ഒരുപാട് സ്‌നേഹവും ബഹുമാനവും എന്റെ തങ്കമേ’ ഇതായിരുന്നു പിറന്നാള്‍ ദിന ആശംസയായി ട്വിറ്ററിലൂടെ വിഘ്‌നേശ് ശിവന്‍ നയന്‍സിന് നല്‍കിയത്.

വിഘ്‌നേഷിന്റെ സര്‍പ്രൈസ് കേക്കും ശ്രദ്ധ നേടി. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നെഴുതിയ കേക്കില്‍ ക്യാമറയും ക്ലാപ് ബോര്‍ഡും വെച്ചത് ഏറെ ശ്രദ്ധനേടി. ‘9’ എന്ന മറ്റൊരു കേക്കും ഒരുക്കിയിരുന്നു. ഇതിന്റെ വിഡിയോയും ചിത്രങ്ങളും വൈറലായി.

 

https://www.instagram.com/p/BqUV_SVAoQm/?utm_source=ig_embed