ഉദ്യോഗസ്ഥര്‍ക്കൊപ്പം ചെളിയില്‍ പൂണ്ട കാര്‍ തള്ളി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

single-img
19 November 2018

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കാര്‍ നിലയ്ക്കലില്‍ ചെളിക്കുഴിയില്‍ പൂണ്ടു. പോലീസുകാര്‍ വാഹനം തള്ളിനീക്കാന്‍ ശ്രമിച്ചപ്പോഴേക്കും കണ്ണന്താനവും വാഹത്തില്‍ നിന്നിറങ്ങി അവരെ സഹായിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ മാധ്യമങ്ങളും ചുറ്റും കൂടി.

പിന്നീട് മന്ത്രിയും ഉദ്യോഗസ്ഥരും വാഹനം തള്ളിക്കയറ്റിയാണ് യാത്ര തുടര്‍ന്നത്. പാര്‍ക്കിങ് ഗ്രൗണ്ടിലെത്തിയപ്പോള്‍ നിലയ്ക്കലിലെ ചുമതലയുള്ള ഉദ്യോഗസ്ഥരാരും തന്നെ കാണാനെത്താത്തത് അല്‍ഫോണ്‍സ് കണ്ണന്താനത്തെ ചൊടിപ്പിച്ചു.
ശുചിമുറികള്‍ പൂര്‍ത്തിയാക്കാത്തതിന് എഡിഎമ്മിനെയും തഹസില്‍ദാറെയും കണ്ണന്താനം പരസ്യമായി ശാസിക്കുകയും ചെയ്തു.