ഫേസ്ബുക്ക് വീണ്ടും പണി മുടക്കി

single-img
18 November 2018

വാഷിംഗ്ടണ്‍: സമൂഹമാധ്യമമായ ഫേസ്ബുക്ക് വീണ്ടും പണിമുടക്കി. ലോകവ്യാപകമായാണ് ഫേസ്ബുക്ക് പണിമുടക്കിയിരിക്കുന്നത്. ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കിലും ടൈം ലൈനില്‍ മറ്റ് വിവരങ്ങള്‍ ഒന്നുംതന്നെ ദൃശ്യമാകുന്നില്ല. “സംതിംഗ് വെന്‍റ് റോംഗ്’ എന്നാണ് ന്യൂസ് ഫീഡില്‍ ദൃശ്യമാകുന്നത്. ഞായറാഴ്ച രാവിലെ 9.30 ഓടെയാണ് പ്രശ്നം അനുഭപ്പെടാന്‍ തുടങ്ങിയത്.

30 മിനിറ്റിലധികമായി ഫേസ്ബുക്ക് ഇതേ അവസ്ഥയില്‍ തന്നെ തുടരുകയാണ്. എന്നാല്‍ കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം ഫേസ്ബുക്ക് പൂര്‍വ്വസ്ഥിതിയിലാവുകയും ചെയ്തു.