കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം തിങ്കളാഴ്ച ശബരിമലയിലെത്തും

single-img
18 November 2018

പത്തനംതിട്ട: ശബരിമല സമരം ശക്തമാക്കാന്‍ ബിജെപി തീരുമാനിച്ചതിനു പിന്നാലെ കേന്ദ്രം ഇടപെടുന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തിങ്കളാഴ്ച പമ്പയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. ശബരിമല വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ബിജെപി ദേശീയ നേതാക്കള്‍ മലകയറാന്‍ എത്തുമെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. അതിന് പിന്നാലെയായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം.

എന്നാല്‍ ദിവസവും ഓരോ നേതാക്കള്‍ വീതവും മറ്റ് സംസ്ഥാനങ്ങളിലെ എംപിമാരേയും ശബരിമലയിലെത്തിക്കാനാണ് ബിജെപിയുടെ നീക്കം. സന്നിധാനത്തേക്ക് പുറപ്പെട്ട കെപി ശശികലയേയും കെ സുരേന്ദ്രനേയും പോലീസ് അറസ്റ്റു ചെയ്തു നീക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി ബിജെപി രംഗത്തെത്തുന്നത്.