ആശയവിനിമയത്തിന് അനുസരിച്ചുള്ള ജിഫുകള്‍ ഇനി തേടിപ്പിടിക്കണ്ട; പുതിയ അപ്‌ഡേഷനുമായി ഗൂഗിള്‍ ജി ബോര്‍ഡ്

single-img
18 November 2018

ചാറ്റിങ് സമയത്ത് സന്ദര്‍ഭോചിതമായ ജിഫുകള്‍ തേടിപ്പിടിക്കുന്നത് ഇത്തിരി മെനകെട്ട പരിപാടിയാണ്. ഇത് എളുപ്പമാക്കാൻ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തില്‍ പുതിയ സംവിധാനമൊരുക്കുകയാണ് ഗൂഗിള്‍. ആശയവിനിമയത്തിന് അനുസരിച്ചുള്ള ജിഫുകള്‍ ഗൂഗിളിന്റെ നിര്‍മിത ബുദ്ധി തന്നെ നിങ്ങള്‍ക്ക് ചൂണ്ടിക്കാണിച്ചു തരും. ഗൂഗിള്‍ ജി ബോര്‍ഡിന്റെ പുതിയ അപ്‌ഡേറ്റിലാണ് ഈ ഫീച്ചര്‍ ലഭിക്കുക.

ഇത് ഉപയോഗിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്,

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ അവരുടെ ജിബോര്‍ഡില്‍ ഇടത് ഭാഗത്ത് മുകളിലായി കാണുന്ന ‘G’ ബട്ടനില്‍ അമര്‍ത്തുക. അപ്പോള്‍ ജിഫ് ഐക്കണ്‍ കാണാം. നിങ്ങള്‍ കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്നതിനിടയില്‍ ഈ ജിഫ് ബട്ടനില്‍ തൊട്ടാല്‍ നിങ്ങളുടെ സന്ദേശങ്ങള്‍ക്ക് അനുസരിച്ചുള്ള ജിഫ് നിര്‍ദേശങ്ങള്‍ ഗൂഗിള്‍ തന്നെ തരും.നിങ്ങള്‍ക്ക് തരുന്ന നിര്‍ദേശങ്ങള്‍ സ്വകാര്യത ഉറപ്പുവരുത്താന്‍ ഫോണില്‍ വെച്ചു തന്നെയാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്.നിലവില്‍ ജിബോര്‍ഡിലെ ജിഫ് നിര്‍ദേശങ്ങള്‍ ഇംഗ്ലീഷ് ഭാഷയിലുള്ള സന്ദേശങ്ങള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ.

ഇത് ആദ്യമായല്ല നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായം ജിബോര്‍ഡ് പ്രയോജനപ്പെടുത്തുന്നത്. ഇമോജികള്‍ക്ക് വേണ്ടി ഈ രീതി നേരത്തെ പരീക്ഷിച്ചതാണ്. സന്ദേശങ്ങള്‍ക്ക് അനുസരിച്ച് ഇമോജിസ്റ്റിക്കറുകള്‍ നിര്‍ദേശിക്കുന്ന രീതി നിലവില്‍ ജിബോര്‍ഡിലുണ്ട്.ഈ അപ്‌ഡേറ്റില്‍ തന്നെ അല്‍ബേനിയന്‍ , അറബിക് , നൈജീരിയന്‍ ഭാഷകള്‍ ഉള്‍പ്പടെ 40 ല്‍ അധികം പ്രാദേശിക ഭാഷകള്‍ ജി ബോര്‍ഡില്‍ ലഭ്യമാവും.