ശബരിമലയില്‍ പുതു തന്ത്രവുമായി ബിജെപി ; എംപിമാരടക്കം സന്നിധാനത്തേക്ക്

single-img
18 November 2018

തിരുവനന്തപുരം: നിയന്ത്രണം ലംഘിച്ച് ശബരിമലയിലേക്ക് കടക്കാന്‍ ശ്രമിച്ച നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പുതിയ തന്ത്രവുമായി ബിജെപി രംഗത്ത്. ശബരിമലയില്‍ ഓരോ ദിവസവും ദേശീയ നേതാക്കളടക്കം ഒരോ നേതാക്കളെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. മറ്റ് സംസ്ഥാനങ്ങളിലെ എംപിമാരടക്കം ശബരിമലയില്‍ എത്തുമെന്നാണ് സൂചന.

സന്നിധാനത്തേക്ക് പുറപ്പെട്ട കെ.പി ശശികലയേയും ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനേയും പൊലീസ് അറസ്റ്റു ചെയ്തു നീക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി ബി.ജെ.പി രംഗത്തെത്തുന്നത്. ശബരിമല പ്രക്ഷോഭം സജീവമായി നിലനിര്‍ത്താനാണ് ബി.ജെ.പിയുടെ ശ്രമം.

നേതാക്കളുടെ അറസ്റ്റ് തങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകുമെന്നാണ് ബിജെപിയുടെ കണക്കൂകൂട്ടല്‍. ഇതിനായി ശബരിമലയിലേക്ക് പോയി അറസ്റ്റ് വരിക്കേണ്ട നേതാക്കളുടെ പട്ടികയും നേതൃത്വം തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച്‌ അടുത്ത ദിവസം ബിജെപി സംസ്ഥാന നേതാവ് എഎന്‍ രാധാകൃഷ്ണന്‍ ശബരിമലയിലേക്ക് പോകുമെന്നാണ് സൂചന.