രാജസ്ഥാനില്‍ വസുന്ധര രാജെയ്‌ക്കെതിരെ മത്സരിക്കുന്നത് ജസ്വന്ത് സിങ്ങിന്റെ മകന്‍

single-img
17 November 2018

മുന്‍ കേന്ദ്രവിദേശകാര്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജസ്വന്ത് സിങ്ങിന്റെ മകന്‍ മാനവേന്ദ്ര സിംഗിനെ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യക്കെതിരെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് തീരുമാനിച്ചു. വസുന്ധര രാജ സിന്ധ്യ ഹാട്രിക് വിജയം നേടിയ മണ്ഡലത്തിലാണ് അവര്‍ക്കെതിരെ മാനവേന്ദ്ര സിങ്ങിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാന്‍ ഒരുങ്ങുന്നത്‌.

ബാര്‍മര്‍ ജില്ലയില്‍ നിന്നുള്ള എം.എല്‍.എയായിരുന്ന മാനവേന്ദ്ര സിങ് കഴിഞ്ഞ സെപ്റ്റംബറിലാണ് ബി.ജെ.പി വിട്ടത്. ഡിസംബര്‍ 7നാണ് രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. വസുന്ധരരാജ സിന്ധ്യയെ തറപറ്റിക്കാന്‍ മാനവേന്ദ്രസിംഗിന്റെ സ്ഥാനാര്‍ഥിത്വം കൊണ്ട് കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

2014ല്‍ ജസ്വന്ത് സിംഗിന് പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് മാനവേന്ദ്ര സിംഗ് ബിജെപിയുമായി ഇടഞ്ഞത്. തുടര്‍ന്ന് അദ്ദേഹം ബാര്‍മറില്‍ സ്വതന്ത്രനായി മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാര്‍ഥിയോട് തോറ്റു. 2014ല്‍ വീട്ടിലെ ബാത്ത്‌റൂമില്‍ വീണ് പരിക്കേറ്റ ജസ്വന്ത് സിങ് ഇപ്പോള്‍ കോമയില്‍ കഴിയുകയാണ്.