കരുതല്‍ തടങ്കലിലാക്കുമെന്ന മുന്നറിയിപ്പ്: രാഹുല്‍ ഈശ്വര്‍ നിലയ്ക്കലില്‍ നിന്ന് മടങ്ങി

single-img
17 November 2018

ശബരിമലയിലും പരിസരത്തും തമ്പടിച്ചിരിക്കുന്ന സംഘപരിവാര്‍ സംഘടനാ നേതാക്കളേയും മറ്റും കരുതല്‍ തടങ്കലിലാക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ നിലയ്ക്കലില്‍ നിന്ന് മടങ്ങി. രണ്ടു ദിവസം കഴിഞ്ഞ് ഭക്തരോടൊപ്പം വീണ്ടുമെത്തുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ കൂടുതല്‍ നേതാക്കളെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.