വിവാഹത്തിന് മുമ്പ് നേഹ ഗര്‍ഭിണി ആയിരുന്നു; വെളിപ്പെടുത്തലുമായി അംഗദ് ബേദി

single-img
17 November 2018

നടി നേഹ ധൂപിയയുടേയും അംഗദ് ബേദിയുടേയും അപ്രതീക്ഷിത വിവാഹം ബോളിവുഡില്‍ വലിയ ചര്‍ച്ചയായിരുന്നു. വിവാഹത്തിന് മുന്‍പ് നേഹ ധൂപിയ ഗര്‍ഭിണിയായിരുന്നെന്നും അതിനാലാണ് പെട്ടെന്ന് വിവാഹം കഴിച്ചതെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ അംഗദ്. നേഹ അവതാരകയായി എത്തുന്ന നോ ഫില്‍റ്റര്‍ എന്ന ഷോയിലാണ് അംഗദിന്റെ വെളിപ്പെടുത്തല്‍.

“നേഹ ഗര്‍ഭിണിയാണെന്ന വിവരം ഞാനായിരുന്നു നേഹയുടെ അച്ഛനോടും അമ്മയോടും തുറന്നു പറഞ്ഞത്. എന്നാല്‍ അങ്ങനെയൊരു വാര്‍ത്ത കേള്‍ക്കാന്‍ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല അവര്‍. അത് കേട്ട് ഇരുവരും ആദ്യം നിശബ്ദരായി. പിന്നീട് ഇങ്ങനെയൊരു സാഹചര്യം വരുത്തിയതിന് ഒരുപാട് ചീത്ത പറഞ്ഞു.നേഹയുടെ അമ്മയ്ക്ക് ആ വാര്‍ത്ത കേട്ട ഷോക്കില്‍ മൂക്കില്‍ നിന്നും രക്തം വരെ വന്നു”. അംഗദ് പറയുന്നു.

പ്രണയത്തെക്കുറിച്ചും പെണ്‍സുഹൃത്തുക്കളെക്കുറിച്ചുമുള്ള ഭാര്യയുടെ ചോദ്യങ്ങള്‍ക്കും അംഗദ് കൃത്യമായി മറുപടി നല്‍കി. ചെറുപ്പത്തില്‍ താന്‍ വളരെ നാണംകുണുങ്ങിയായിരുന്നെന്നും അതിനാല്‍ ഒരുപാട് സ്ത്രീ സുഹൃദങ്ങള്‍ തനിക്കുണ്ടായിരുന്നില്ലെന്നുമാണ് താരം പറയുന്നത്. ഏകദേശം 75 സ്ത്രീകളുമായിട്ടാണ് ബന്ധമുണ്ടായിരുന്നതെന്നും അംഗദ് പറയുന്നു. ജീവിതത്തില്‍ പ്രണയം തോന്നിയ പെണ്‍കുട്ടികളെക്കുറിച്ചും മനസ്സില്‍ നിന്നും മായാത്ത പ്രണയ നിമിഷങ്ങളെക്കുറിച്ചും ഭാര്യയ്ക്ക് മുന്നില്‍ അംഗദ് മനസ്സു തുറന്നു.