മ​ല​പ്പു​റ​ത്ത് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു

single-img
17 November 2018

മലപ്പുറം പരപ്പനങ്ങാടിയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. പരപ്പനങ്ങാടി തീരത്ത് ഒട്ടുമ്മല്‍ സൗത്ത് സ്വദേശി കുന്നുമ്മല്‍ അസൈനാരിനാണ് (23) വെട്ടേറ്റത്. ശനിയാഴ്ച്ച പുലർച്ച ഒരു സംഘം പതിയിരുന്ന് മാരകായുധമുപയോഗിച്ച് വെട്ടുകയായിരുന്നു. സാരമായ പരിക്കുകളോടെ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ആക്രമി സംഘത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആക്രമണം തടയാന്‍ ശ്രമിച്ച അസെെനാർടെ സഹോദരന്‍ മുനീറിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരപ്പനങ്ങാടി ലീഗ് സി.പി.എം സംഘർഷം നില നിൽക്കുന്ന പ്രദേശത്താണ് സംഭവം.