‘സ്വാമി ശരണം’; ശബരിമല പോസ്റ്റുമായി മോഹന്‍ലാല്‍

single-img
17 November 2018

കറുത്ത കുപ്പായമണിഞ്ഞ് കൈ കൂപ്പി നിൽക്കുന്ന ഭക്തി നിർഭരമായ ചിത്രം ആരാധകർക്കായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത നടൻ മോഹൻലാൽ. ഒപ്പം സ്വാമി ശരണമെന്ന വാക്കുകളും. മിനിറ്റുകൾക്കുള്ളിൽ ആയിരക്കണക്കിന് ഷെയറുകളാണ് പോസ്റ്റ് നേടിയത്. സമ്മിശ്രപ്രതികരണമാണ് കമന്റുകളിൽ കാണുന്നത്. ഇത്തവണ ശബരിമലയിലെത്തുമോയെന്ന കാര്യത്തില്‍ താരം നിലപാട് വ്യക്തമാക്കിയിട്ടില്ല. 2015 ല്‍ അമ്മയുടെ രോഗം മാറാനുള്ള പ്രാര്‍ത്ഥനകളുമായി താര രാജാവ് മലകയറിയിട്ടുണ്ട്. പതിനൊന്ന് വര്‍ഷത്തിന് ശേഷമായിരുന്നു അന്ന് മോഹന്‍ലാല്‍ മല ചവിട്ടിയത്.

അടുത്തിടെ ശബരിമല വിഷയത്തെക്കുറിച്ചു മാധ്യമ പ്രവർത്തകർക്കിടയിൽ നിന്നും ചോദ്യം ഉയർന്നപ്പോൾ താരം പ്രതികരിച്ചിരുന്നില്ല. ലൂസിഫർ ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്ന തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ. അടുത്ത ചിത്രം ഒടിയൻ ഡിസംബർ മാസം പകുതിയോടെ തിയേറ്ററുകളിലെത്തും. ശേഷം താരത്തിന്റെ ചിത്രങ്ങളെല്ലാം അടുത്ത വർഷമേയുണ്ടാവൂ.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ, അറബിക്കടലിന്റെ സിംഹം വളരെയധികം പ്രതീക്ഷ നൽകുന്ന വൻ ബജറ്റ് ചിത്രമാണ്. ഡ്രാമയാണ് മോഹൽലാലിന്റെ ഏറ്റവും പുതിയ നായക ചിത്രം. കായംകുളം കൊച്ചുണ്ണിയിലെ അതിഥി വേഷമായ ഇത്തിക്കര പക്കിയും ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.