താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പാര്‍ട്ടിക്കാരും പ്രചരിപ്പിക്കുന്നു: കെ.സുധാകരന്‍

single-img
17 November 2018

താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പാര്‍ട്ടിയിലെ ചിലര്‍ തന്നെ പ്രചരണം നടത്തുന്നുവെന്ന് കെപിസിസി വര്‍ക്കിംഗ് വൈസ് പ്രസിഡന്‍റ് കെ. സുധാകരന്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് സുധാകരന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്. ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ തടയുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കെ സുധാകരന്‍ യോഗത്തില്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് സ്വതന്ത്ര നിലപാട് വേണമെന്നും സി.പി.എമ്മിനെയും ബി.ജെ.പിയെയും തുറന്നുകാണിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സമരങ്ങള്‍ അക്രമപാതയിലേക്ക് പോകരുതെന്നും യോഗത്തില്‍ പൊതുഅഭിപ്രായം ഉയര്‍ന്നു.

അതേസമയം ശബരിമല തീർഥാടകർ‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് തിരുവിതാകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ധർണ നടത്തും. നിലയ്ക്കലിലും പന്പയിലും സന്നിദ്ധാനത്തും മതിയായ സൗകര്യങ്ങിളില്ലെന്നും പ്രളയ ശേഷം പമ്പയിലെ പുനർനിർമ്മാണം പൂർത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. രാവിലെ 11 മുതൽ ആരംഭിക്കുന്ന സമരത്തിന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ നേതൃത്വം നൽകും.