ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ബിസിസിഐയുടെ താക്കീത്

single-img
17 November 2018

ഇന്ത്യൻ താരങ്ങളേക്കാൾ ഇഷ്ടം വിദേശ താരങ്ങളെയാണെന്നു പറഞ്ഞ ആരാധകനോട് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‍ലി രാജ്യം വിടാൻ ആവശ്യപ്പെട്ട സംഭവത്തിൽ ബിസിസിഐ ഇടപെട്ടതായി റിപ്പോർട്ട്. സുപ്രീം കോടതി നിയോഗിച്ച ബിസിസിഐയുടെ ഇടക്കാല ഭരണസമിതിയാണ് സംഭവത്തിൽ ഇടപെട്ടത്. ആരാധകരോടും മാധ്യമങ്ങളോടും മാന്യമായി പെരുമാറണമെന്നും വിനോദ് റായിയുടെ അധ്യക്ഷതയിലുള്ള ഇടക്കാല ഭരണസമിതി കോലിയോട് ആവശ്യപ്പെട്ടു.

ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലാത്തവര്‍ രാജ്യം വിടണമെന്ന കോലിയുടെ പരാമര്‍ശം വന്‍ വിവാദമായിരുന്നു. തന്‍റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ ഒരു വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ട ഒരു ആരാധകന്‍റെ കമന്‍റിനായിരുന്നു കോലിയുടെ ഈ മറുപടി.

വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ വിശ്രമം അനുവദിക്കപ്പെട്ട കോഹ്‍ലി, ഓസീസ് പര്യടനത്തിൽ വീണ്ടും ടീമിന്റെ നായകനായി തിരിച്ചെത്തുകയാണ്. ഓസ്ട്രേലിയയിൽ ട്വന്റി20, ഏകദിന, ടെസ്റ്റ് പരമ്പരകളിൽ കോഹ്‍ലിയാണ് ഇന്ത്യയെ നയിക്കുന്നത്. പരമ്പരയ്ക്കായി ഓസ്ട്രേലിയയിലേക്കു പുറപ്പെടുന്നതിനു മുൻപാണ് പെരുമാറ്റത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് ബിസിസിഐ ഭരണസമിതി അംഗം കോഹ്‍ലിയെ അറിയിച്ചത്.